ഇടുക്കി: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടന്‍ എംഎൽഎയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലൻസ്.
2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നതാണ്. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ ഇത് അടയാളപ്പെടുത്തിയില്ലെന്നും വിജിലൻസ് കണ്ടെത്തി.
ഭൂമി ഇടപാടിൽ എംഎൽഎ നികുതിവെട്ടിപ്പ് നടത്തിയെന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. 50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നു വിജിലൻസ് കണ്ടെത്തി.
ക്രമക്കേട് നടത്തിയത് മാത്യുക്കുഴൽനാടൻ ആണെന്നതിന് തെളിവില്ല. 2008 മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ ഭൂമിയായിരുന്നു. മാത്യു കുഴൽനാടൻ്റെ കൈവശമുള്ള ഭൂമിയിലെ 50 സെൻ്റ് ആധാരത്തിൽ ഉള്ളതിൽ അധിക ഭൂമിയാണെന്നും വിജിലന്‍സ് കണ്ടെത്തി.
ഇത് തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യും. എന്നാൽ അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനെക്കാൾ കൂടുതൽ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
അളന്നു നോക്കി കൂടുതലുണ്ടെങ്കിൽ തുടർനടപടി എടുക്കട്ടെയെന്നും മാത്യു വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്