തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.
കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്‌കൂളുകളിലെ ക്ലര്‍ക്കുമാരുടെ അക്കൗണ്ടില്‍ നിന്ന് 77,500 രൂപ ലഭിച്ചതിന്റെ തെളിവാണ് വിജിലന്‍സ് കണ്ടെത്തിയത്. ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി എത്തിയത് 1,40,000 രൂപയുമാണ്.
കൂടാതെ തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്‌കൂളില്‍ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചതായും കണ്ടെത്തി. മലപ്പുറം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനില്‍നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. ഇതിന് പുറമേ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി.
തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്‌കൂളില്‍ അധ്യാപക തസ്തിക നലനിര്‍ത്താന്‍ അവിടെയില്ലാത്ത മൂന്നുകുട്ടികള്‍ക്ക് പ്രവേശനം എടുത്തതായി കാണിച്ച് ഹാജര്‍ അനുവദിച്ചു. ഇതില്‍ ഒരു കുട്ടി കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുകയാണ്. തലശേരി വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്‌കൂളില്‍ സമാന രീതിയില്‍ ഒരു ക്ലാസില്‍ 28 കുട്ടികള്‍ പഠിക്കുന്നതായി കാണിച്ച് ഹാജര്‍ അനുവദിച്ചിരുന്നു. പരിശോധനയില്‍ ഈ ക്ലാസില്‍ ഒന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നും പുറമേയുള്ള 19 കുട്ടികള്‍ പ്രവേശനം നേടിയതായി കാണിച്ച് ഹാജര്‍ നല്‍കുകയായിരുന്നെന്നുമാണ് കണ്ടെത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
