ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്; ജനുവരി 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

JANUARY 9, 2026, 6:46 AM

ഇടുക്കി: ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്. ജനുവരി 16 ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലില്‍ ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 53 സെന്റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. 

ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ വാങ്ങിയ ഭൂമി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് രജിസ്റ്റര്‍ ചെയ്‌തെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. 

ഇതില്‍ 53 സെന്റ് അധിക ഭൂമി കൈവശം ഉണ്ടെന്ന് വിജിലന്‍സും റവന്യു വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭൂമിയിലുള്ള കെട്ടിടത്തിന്റെ വില കുറച്ച് കാണിച്ചതായും കണ്ടെത്തിയിരുന്നു.  സര്‍ക്കാര്‍ താരിഫ് വിലയേക്കാള്‍ കൂടുതല്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഭൂമി വില കുറച്ച് ആധാരം ചെയ്തുവെന്ന കേസ് നില നില്‍ക്കില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.  ഈ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. 

അതേസമയം ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam