കൊച്ചി: വിജിലൻസ് കേസിൽ പ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
നിരപരാധിയെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങളെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ശേഖർ കുമാർ അറിയിച്ചു. കേസിൽ അറസ്റ്റിലായ ഇടനിലക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുൻകൂർ ജാമ്യത്തിൽ പറയുന്നു.
ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ നിന്നും രക്ഷപ്പെടാനാണ് പരാതിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചത്. നിരന്തരം നിയമത്തിൽ നിന്നും ഒളിച്ചോടുന്ന വ്യക്തിയാണ് പരാതിക്കാരനെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്