വിയറ്റ്നാം ബോട്ട് അപകടത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആന്ധ്രാ സ്വദേശി 

JULY 11, 2026, 8:01 PM

 ഹാനോയി: ദക്ഷിണ വിയറ്റ്നാമിൽ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചത്.

 കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലോവേനി എന്നിവരാണ് മരിച്ച മലയാളികൾ.  തന്റെ കൺമുന്നിൽ നടന്ന ദുരന്തത്തെക്കുറിച്ച് വിവരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള ആശിഷ് കുമാർ എന്ന 48കാരൻ.  

ദ്വീപിലെ തീരത്തുനിന്നും യാത്ര തുടങ്ങി വെറും 300 മുതൽ 400 മീറ്റർ വരെ മാത്രം പിന്നിട്ടപ്പോഴാണ് ബോട്ട് പെട്ടെന്ന് തലകീഴായി മറിഞ്ഞത് എന്ന് അപകടത്തിന് ദൃക്സാക്ഷിയായ ആശിഷ് കുമാർ പിടിഐയോട് പ്രതികരിച്ചു.

vachakam
vachakam
vachakam

 'ഞങ്ങളിൽ കുറച്ചുപേർ ദ്വീപിൽ നിന്ന് ഫോട്ടോകൾ എടുക്കുകയായിരുന്നു. അതിനിടയിലാണ് ഒരു ബോട്ട് യാത്ര തിരിച്ചത്.  ബോട്ട് കൺമുന്നിൽ വെച്ച് പെട്ടെന്ന് മറിയുകയായിരുന്നു. ഞങ്ങൾ ചിത്രങ്ങൾ പകർത്തുന്നതിനിടയിലാണ് ഇതൊക്കെ നടന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ എല്ലാം അവസാനിച്ചിരുന്നു,' 

 വിയറ്റ്‌നാം സമയം ഉച്ചയ്ക്ക് ഏകദേശം 1:30-ഓട് കൂടിയായിരുന്നു അപകടം നടന്നത്. ബോട്ട് മറിഞ്ഞ ഉടൻ തന്നെ ആളുകൾ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ലാവ മൊബൈൽ കമ്പനിയുടെ സെല്ലർമാർ, ഡിസ്ട്രിബ്യൂട്ടർമാർ, ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് ഔദ്യോഗിക വിനോദയാത്രയുടെ ഭാഗമായി വിയറ്റ്നാമിലെത്തിയത്. ജൂലൈ 9ന് വിയറ്റ്നാമിൽ എത്തിയ ഇവർ ഞായറാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ശനിയാഴ്ച ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam