കോഴിക്കോട്: ഡിജിറ്റൽ സർവകലാശാലയിലെ അധ്യാപകർക്കെതിരെ പരാതിയുമായി വൈസ് ചാൻസലർ സിസ തോമസ്. അധ്യാപകർ സ്വന്തമായി കമ്പനികൾ ഉണ്ടാക്കി സർവ്വകലാശാലയുടെ പ്രൊജക്റ്റുകൾ തട്ടിയെടുക്കുന്നു എന്നാണ് സിസ തോമസ് ആരോപിക്കുന്നത്.
ഇതിന് പിന്നാലെ ഇത് സംബന്ധിച്ച് വി സി ഗവർണർക്ക് പരാതി നൽകി എന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് കീഴിലാണ് ഡിജിറ്റൽ സർവകലാശാലയുള്ളത് എന്നും കാര്യമായ സർക്കാർ സഹായമില്ലാത്തത് കാരണം സ്വന്തമായ പ്രൊജക്ടുകളിലൂടെയാണ് സർവകലാശാല പണം കണ്ടെത്തുന്നത് എന്നും കേന്ദ്ര സർക്കാരിന്റെയടക്കം വിവിധ ഏജൻസികളുടെ പദ്ധതികളാണ് സർവകലാശാല ഏറ്റെടുക്കുക എന്നും പരാതിയിൽവ്യക്തമാക്കുന്നു. എന്നാൽ ആ പ്രൊജക്റ്റുകൾ സ്വന്തമായി കമ്പനികളുണ്ടാക്കി അധ്യാപകർ ഏറ്റെടുക്കുന്നുവെന്നും ഇതിലൂടെ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതേസമയം ഡിജിറ്റൽ സർവകലാശാലയിലെ സാമ്പത്തിക തട്ടിപ്പുകളിൽ ഗവർണർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി സി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്