തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വീണ്ടും വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ രംഗത്ത്.
ജീവനക്കാരെ വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ലെന്ന് വൈസ് ചാൻസലർക്കുവേണ്ടി രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
സിൻഡിക്കേറ്റ് അംഗങ്ങൾ ഫയലുകൾ വിളിച്ചുവരുത്താൻ പാടില്ല. അംഗങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ അധികാരം പ്രയോഗിക്കാൻ പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം.
യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാല ഭരണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഉത്തരവുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
