വയോസേവന പുരസ്‌കാരം നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കും

SEPTEMBER 25, 2025, 5:43 AM

തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. സാമൂഹ്യനീതി വകുപ്പാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷം സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍, കൂടിയാട്ടത്തെ വിശ്വകലാ അംഗീരാരത്തിലേക്ക് ഉയര്‍ത്താന്‍ പ്രവര്‍ത്തിച്ച വേണു എന്നിവര്‍ക്കായിരുന്നു ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. 

വയോജനങ്ങള്‍ക്കിടയില്‍ മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍, കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെയാണ് വയോസേവന പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam