ആലപ്പുഴ: ആഗോള അയ്യപ്പസംഗമത്തെ ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പസംഗമത്തോടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണ് ഉള്ളത്. അയ്യപ്പസംഗമത്തിന് ബദല്‍സംഗമം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പസംഗമത്തിലേക്ക് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ശനിയാഴ്ച വീട്ടിലെത്തി ക്ഷണിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അയ്യപ്പ സംഗമത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. അങ്ങനെ പറയുന്നവര്‍ കാടടച്ച് വെടിവെയ്ക്കുകയാണ്. വിവാദങ്ങള്‍ മാറ്റിവെയ്ക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ഈ സംഗമം നടക്കുന്നതോട് കൂടി ശബരിമല ലോകപ്രശസ്തമാകും. കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഭക്തര്‍വരുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നും കുറച്ച് പേര്‍ വരും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഇന്ന് അയ്യപ്പനെ അറിയാം. ലോകമാകെ അയ്യപ്പഭക്തരുമുണ്ട്. അയ്യപ്പന്റെ ഭക്തിയും അയ്യപ്പന്റെ പ്രസക്തിയുമെല്ലാം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് എന്തുമാത്രം ഭക്തര്‍വരും. കേരളത്തിലേക്കെന്നല്ല ഇന്ത്യയിലേക്ക് തന്നെ വിദേശപണമൊഴുകാന്‍ തുടങ്ങും. എത്രയോ വണ്ടികളാണ് വരുന്നത്. അതിന്റെ ടാക്സ് മുഴുവന്‍ ഇന്ത്യാഗവണ്‍മെന്റിന് കിട്ടും. പെട്രോള്‍ അടിക്കുമ്പോള്‍ പെട്രോളില്‍ നിന്നും ടാക്സ് കിട്ടും. ഭക്തര്‍ ഉപയോഗിക്കുന്ന മുണ്ട്, തോര്‍ത്ത്, സാമ്പ്രാണി, മാല, കര്‍പ്പൂരം എന്നിവ കൊണ്ടെല്ലാം തൊഴിലെടുത്ത് ജീവിക്കുന്ന ആളുകള്‍ക്കെല്ലാം എത്രമാത്രം വരുമാനമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
