'അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്ക്'; വെള്ളാപ്പള്ളി നടേശൻ

SEPTEMBER 23, 2025, 8:24 AM

ആലപ്പുഴ: ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ഉദ്ഘാടന സമ്മേളനം വരെ ഹാൾ നിറയെ ആളുകൾ ഉണ്ടായിരുന്നു. പലരും സീറ്റ് കിട്ടാതെ നിൽക്കുകയായിരുന്നു. പിണറായി വിജയൻ സംസാരിച്ചപ്പോൾ വേദി നിറഞ്ഞിരുന്നു. 

ഉദ്ഘാടനം കഴിഞ്ഞപ്പോൾ ഇറങ്ങി. പിന്നീട് ആളുകൾ കുറഞ്ഞോ എന്ന് എനിക്കറിയില്ല. പുറത്ത് ചർച്ചകൾ നടക്കുന്ന വേദികളിലേക്ക് ആളുകൾ പോയിരിക്കാം. ആളുകൾ കുറഞ്ഞെങ്കിൽ സംഘാടകർക്ക് വീഴ്ച പറ്റിയിട്ടുണ്ട്.

vachakam
vachakam
vachakam

എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആ​ഗോള അയ്യപ്പ സം​ഗമം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് പലരും പറയുന്നു. ഇങ്ങനെ പറയുന്നവരുടെ തലയിൽ ആൾതാമസമില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ കോലാഹലമായിരുന്നില്ലേ? എന്നിട്ടും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഉണ്ടായതെന്നും അദ്ദേ​ഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam