ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണപാളി വിഷയം സ്വാധീനം ചെലുത്തില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ.
മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണ്ണപാളി വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തില്ല. അത് പ്രതിപക്ഷത്തിന്റെ രാഷ്ടീയ ആയുധം മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞു.
സ്വർണ്ണം കട്ടവർ ഒരോരുത്തരായി ജയിലിലേക്ക് പോവുകയാണ്. മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഈഴവ സമുദായത്തിന് കാര്യമായ പരിഗണന നൽകുന്നുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് വെളളാപ്പളളി നടേശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
