കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും വിവാദത്തിൽ. പാലായിൽ ക്രിസ്ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും രാമപുരത്ത് മീനച്ചിൽ കടുത്തുരുത്തി എസ്.എൻ.ഡി.പി ശാഖാ സംഗമത്തിൽ സംസാരിക്കുന്നതിനിടെ പറഞ്ഞതാണ് വിവാദമായത്.
എസ്.എൻ.ഡി.പി.യെ കെ.എം. മാണി സഹായിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് കാര്യമായി കൊ ടുക്കുമ്പോൾ പൊട്ടും പൊടിയും എസ്.എൻ.ഡി.പി യോഗത്തിന് നൽകുമായിരുന്നു. എന്നാൽ മകൻ ജോസ്.കെ. മാണി സൂത്രക്കാരനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെ കാര്യങ്ങൾ പറയുമ്പോൾ തന്നെ വർഗീയവാദിയായി ചിലർ ചിത്രീകരിക്കുകയാണ്. താൻ വർഗീയവാദിയല്ല. സമുദായ പ്രശ്നങ്ങൾ പറയുന്നത് എങ്ങനെ വർഗീയതയാകും.
തന്റെ മലപ്പുറം പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ച് നൽകുകയായിരുന്നു. മുസ്ലിം ലീഗിനോട് പറയേണ്ട കാര്യങ്ങൾ അവരോട് പറയണ്ടേ. അത് തന്റെ ബാധ്യതയാണ്. ലീഗിന് മുസ്ലിം വിഭാഗത്തിൽ നിന്നല്ലാത്ത ഒരു എം.എൽ.എയുണ്ടോ എന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
