വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന്റെ അടിയേറ്റ് മധ്യ വയസ്കൻ മരിച്ചതായി റിപ്പോർട്ട്. ആമ്പല്ലൂരിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആമ്പല്ലൂർ സ്വദേശി സുരേഷാണ് മരിച്ചത്. സുരേഷിനെ അടിച്ച മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 14 തീയതിയാണ് കാഞ്ഞിരമറ്റം ആമ്പല്ലൂരിൽ വച്ച് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സുരേഷിന് തലയ്ക്ക് അടി ഏൽക്കുന്നത്. കോഴിക്കോട് സ്വദേശി മുഹമ്മദലി ആയിരുന്നു തർക്കത്തെ തുടർന്ന് കാറിനുള്ളിൽ നിന്ന് എടുത്തു കൊണ്ടുവന്ന ഇരുമ്പ് പോൾ ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിച്ചത്. അടികൊണ്ട് സുരേഷ് താഴെ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
അടിയേറ്റതിനെ തുടർന്ന് പരുക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് ആണ് സുരേഷിന്റെ മരണം സംഭവിക്കുന്നത്. ഈ കേസിലാണ് മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വാഹനപാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കവും പ്രകോപനവും ആണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്