കോഴിക്കോട്: റോഡിൽ വീണ മൊബൈൽ ഫോൺ എടുക്കുന്നതിനിടയിൽ അജ്ഞാത വാഹനം കയറിയിറങ്ങിയതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. ഇയാളുടെ കൈപ്പത്തി ചിതറിയ നിലയിലാണ്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ബേക്കറിയിൽ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഫോൺ അബദ്ധത്തിൽ താഴെ വീണ് പോവുകയായിരുന്നു.
ഇത് എടുക്കാനായി ശ്രമിച്ചപ്പോഴാണ് ഇയാളുടെ കൈവിരലുകൾക്ക് മുകളിലൂടെ വാഹനത്തിന്റെ ടയറുകൾ കയറിയിറങ്ങിയത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
വടകര പുതിയ ബസ് സ്റ്റാൻഡിൽ ജോലി ചെയ്തുവരുന്ന നേപ്പാൾ സ്വദേശി ജയ് ബഹാദൂർ റായ്ക്കാണ് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റത്.
അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
