ബുക്ക് ചെയ്ത വാഹനം ഷോറൂമില്‍ ഉപയോഗിച്ചു കേടുപാടുകള്‍ വരുത്തിയിട്ടും വാഹനം മാറ്റി നല്‍കാതിരുന്ന സംഭവത്തില്‍ പിഴ വിധിച്ചു കോടതി. ഷോറൂം മാനേജര്‍ 2,37,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.
അടൂര്‍ കണ്ണങ്കോട്, കുറുങ്ങാട്ടുപുത്തൻ വീട്ടില്‍ ആര്‍. റിജുവിന് കൊട്ടാരക്കര ദൈവിക്ക് മോട്ടോഴ്‌സ് മാനേജര്‍ നഷ്ടപരിഹാരം നല്‍കാനാണ് വിധി. യമഹ എം.ടി-15 2023 മോഡല്‍ ബൈക്ക് 2,22,900 രൂപ നല്‍കി റിജു ബുക്ക് ചെയ്തിരുന്നു. വാഹനം ഷോറൂമില്‍ വന്നതറിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് റിജു ഷോറൂമില്‍ എത്തിയപ്പോള്‍ ആണ് ബൈക്കിന് കേടുപാടുകള്‍ കണ്ടത്.
തുടര്‍ന്ന് വണ്ടി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വണ്ടി രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞതിനാല്‍ മാറ്റി നല്‍കാൻ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്. ബുക്കിങിന് നല്‍കിയ 2,22,900 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്