കൊച്ചി: എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് മന്ത്രി വീണ ജോർജ്.
മറ്റുസംസ്ഥാനങ്ങളിൽ രണ്ട് എയിംസ് അനുവദിച്ചു. കേരളത്തിൽ ഒരു എയിംസ് എങ്കിലും എന്തുകൊണ്ടായിക്കൂടാ എന്നാണ് മന്ത്രി ചോദിച്ചത്.
വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അയച്ച കത്തിനോടും പോസിറ്റീവായി തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിന് എയിംസ് വേണമെന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
