തൃശൂർ: വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ്റെ സഹോദൻ രംഗത്ത്. കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്നാണ് റാപ്പർ വേടന്റെ സഹോദരൻ ഹരിദാസ് പ്രതികരിച്ചത്.
ആദ്യമായിട്ടാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികൾ വരുന്നതെന്നും കുടുംബത്തിന് വലിയ ട്രോമയുണ്ട് എന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
വേടൻ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. ആരെങ്കിലുമൊക്കെ ഇത് പറയണ്ടേ. അങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കുമ്പോൾ തന്നെ രാഷ്ട്രീയമായി എതിർപ്പുണ്ട്. വേടൻ്റെ വളർച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥമാക്കുന്നുണ്ട്. മാധ്യമങ്ങളിലും പൊലീസിലും നീതിപീഠത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഹരിദാസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
