ദോഹ: ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ഈ കാര്യത്തിൽ കുറച്ചു കൂടി വ്യക്തത വന്നിരിക്കുകയാണ്. റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടുത്ത വൈറല്‍ പനിയെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ പങ്കുവെച്ചിരുന്നു.
ഇതേത്തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചിട്ടുണ്ട്.
ഡിസംബര്‍ 12-ലേക്കാണ് ഷോ മാറ്റിവെച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവെക്കേണ്ടിവന്നതിന് ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
