ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ആദ്യ മന്ത്രിസഭാ യോ​ഗ തീരുമാനങ്ങൾ ഇങ്ങനെ 

MAY 18, 2026, 3:43 AM

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി വി‍ഡി സതീശൻ.

ജനപ്രിയ പ്രഖ്യാപനങ്ങൾ തന്നെയാണ് ആദ്യ യോ​ഗത്തിന് ശേഷം  മുഖ്യമന്ത്രി വി‍ഡി സതീശൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 

 കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്  രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു. 

vachakam
vachakam
vachakam

 ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു.

ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം  രൂപ വർധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും ആയിരം രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും ആയിരം രൂപ കൂട്ടി. 


vachakam
vachakam
vachakam

 

 

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam