'ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്’; പൈലറ്റും എസ്കോർട്ട് വാഹനവും ഒഴികെ മറ്റ് സുരക്ഷാ വാഹനങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വി ഡി സതീശൻ

MAY 15, 2026, 1:59 AM

തിരുവനന്തപുരം: യാത്രാസുരക്ഷാ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ യാത്രകൾക്കിടെ സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കണമെന്ന നിർദേശമാണ് അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.

പൈലറ്റും എസ്കോർട്ട് വാഹനവും ഒഴികെ മറ്റ് സുരക്ഷാ വാഹനങ്ങൾ ഒഴിവാക്കണമെന്നാണ് വി ഡി സതീശന്റെ നിർദേശം. യാത്രയ്ക്കിടെ അനാവശ്യ വാഹന നിരകൾ ഒഴിവാക്കുകയും റോഡുകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കുകയും വേണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ യാത്രകൾ കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും, റോഡുകൾ ദീർഘസമയം ബ്ലോക്ക് ചെയ്യരുതെന്നും ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിച്ചു. സാധാരണ ജനങ്ങളുടെ യാത്രയും ദിനചര്യയും തടസപ്പെടാത്ത രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

അതേസമയം, എസ്കോർട്ട് വാഹനവും ഒഴിവാക്കണമെന്ന നിലപാടാണ് ആദ്യം വി ഡി സതീശൻ സ്വീകരിച്ചതെന്നാണ് വിവരം. എന്നാൽ സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായതിനാൽ എസ്കോർട്ട് വാഹനം നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

പുതിയ സമീപനം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും ശ്രദ്ധ നേടുകയാണ്. ജനങ്ങളോട് കൂടുതൽ അടുപ്പമുള്ള ഭരണശൈലിയുടെ ഭാഗമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam