കണ്ണൂര്‍: സിപിഐഎം നേതാക്കള്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബോംബ് നിര്‍മ്മിച്ചത് യുഡിഎഫ് പ്രവര്‍ത്തരെ ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സിപിഐഎം പ്രകടന പത്രിക ഇറക്കുന്നത് കണ്ട് തലയില്‍ കൈവെച്ചു പോയി. ആകെ 19 സീറ്റിലാണ് മത്സരിക്കുന്നത്. ഇവരാണ് പ്രകടന പത്രിക ഇറക്കിയത്. യുഎപിഎ പിന്‍വലിക്കുമെന്ന് സിപിഐഎം പ്രകടന പത്രിക.
അതേ നിയമം കൊണ്ട് അലന്‍, താഹ എന്നവര്‍ക്കെതിരെ കേസെടുത്തവരാണ് എല്‍ഡിഎഫ്. തീവ്രവലതുപക്ഷ നിലപാടാണ് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമുള്ളത്.
പൂച്ചയ്ക്ക് പ്രസവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരള ഖജനാവാണ്. ഒരു പണിയും നടക്കാത്ത സ്ഥലമാണ് കേരള ഖജനാവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്