പാലക്കാട്: സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ച വ്ളോഗറെ തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം കെട്ടിയിട്ട് മര്‍ദിച്ചു. അട്ടപ്പാടി കോട്ടത്തറ സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്ളോഗര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
തമിഴ്നാട്ടില്‍ നിന്നുളള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെക്കുറിച്ചടക്കം അസഭ്യവര്‍ഷം നടത്തുന്നതാണ് വ്ളോഗറുടെ രീതി. റൊമാന്റിക്ക് ജിന്ന ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പ്രത്യക്ഷപ്പെടുന്നത് അനുമതിയില്ലാതെ ചിത്രീകരിക്കുന്ന ലൈംഗിക ചുവയുളള വീഡിയോകള്‍ അടക്കമാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം ഇന്നലെ ജിന്നയുടെ കടയിലെത്തി തല്ലുകയായിരുന്നു.
നാട്ടുകാര്‍ക്ക് പിന്നീടാണ് കാര്യങ്ങള്‍ മനസിലായത്. ഇതോടെ പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ജിന്നയ്ക്കും തല്ലിയ സ്ത്രീകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്