കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

OCTOBER 17, 2024, 8:14 PM

കോട്ടയം പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്.

ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി.

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. മകൻ ശ്യംനാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്. റിട്ടയേഡ് എഎസ്ഐയാണ് മരിച്ച സോമനാഥൻ.

vachakam
vachakam
vachakam

വസ്തു വകകളുടെ പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്.

മറ്റ് ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നുൾപ്പെടെ വിശദമായ മൊഴിയെടുക്കാനുണ്ടെന്ന് കാഞ്ഞിരപ്പളളി പൊലീസ് അറിയിച്ചു. ഇൻസ്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam