തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി ആരോപണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിൻ്റെ കീഴിലാണ് പ്രത്യേക സംഘം.
തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ് പി സാബു മാത്യു, കൊച്ചി എസിപി പി. രാജ് കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി. നായർ ഇൻസ്പെക്ടർമാരായ ചിത്തരഞ്ചൻ, ആര് ജയകുമാർ എന്നിവരും സംഘത്തിലുണ്ട്.
പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ ശുപാർശയിൽ ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്