കൊച്ചി : വനിതാ ജഡ്ജിയോടു മോശമായി പെരുമാറിയ 28 അഭിഭാഷകർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്നു സൗജന്യ നിയമ സേവനം ചെയ്യണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
കോട്ടയം സിജെഎം കോടതിയിലെ വനിതാ ജഡ്ജിയോടാണ് അഭിഭാഷകർ മോശമായി പെരുമാറിയത്.
2023 നവംബർ 23ന് ഒരുകൂട്ടം അഭിഭാഷകർ കോടതി മുറിയിലും പുറത്തും മുദ്രാവാക്യം വിളിക്കുകയും ജഡ്ജിയെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് സി.പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്