തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികൾ പൂർത്തീകരിക്കാത്തതിനെയും വേദിയിൽ വി ഡി സതീശൻ വിമർശിച്ചു. കാൽ നൂറ്റാണ്ടായി വിഴിഞ്ഞം ഒരു സ്വപ്നമായിരുന്നുവെന്നും 2019 ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
11 വർഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള ഹാര്‍ബറും ആരംഭിക്കാൻ കഴിഞ്ഞില്ല. ഔട്ടർ റിംഗ് റോഡ് ആരംഭിക്കാൻ കഴിഞ്ഞില്ല. ഗ്രോത്ത് കോറിഡോർ ആരംഭിക്കാൻ കഴിഞ്ഞില്ല. എവിടെയാണ് പോരായ്മ സംഭവിച്ചതെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതും പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
