തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
പ്രതിപക്ഷ നേതാവിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷ നേതാവിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തന്നെ ഭരണപക്ഷത്തിന് തോന്നിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. സര്‍ക്കാര്‍ ചെയ്യുന്നത് വലിയ മണ്ടത്തരമാണ്. ശബരിമല ചര്‍ച്ച മറക്കാനാണ് നീക്കമെങ്കില്‍ നടക്കില്ല. പ്രതിപക്ഷ നേതാവിന് തിളക്കം കൂടുകയാണ് ചെയ്യുക', കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
