തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വി.സി-രജിസ്ട്രാര്‍ പോര് വീണ്ടും കനക്കുന്നു. രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാര്‍ അയച്ച മൂന്ന് ഫയലുകള്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ തിരിച്ചയച്ചു. കെ.എസ് അനില്‍ കുമാറിന് ഫയല്‍ നല്‍കരുതെന്ന് നിര്‍ദേശവും നല്‍കി. അതേസമയം ഡോ. മിനി കാപ്പന്‍ അയച്ച 25 ഫയലുകള്‍ വി.സി ഒപ്പിടുകയും ചെയ്തു.
സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാറുടെ ഒരു ഫയലും സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വി.സി. ഇതോടെ കേരള സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ബിജെപിയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് വിവരം. വി.സിയുടെ പല നിലപാടുകള്‍ കാരണം ഭരണപ്രതിസന്ധിയുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വി.സിയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് തുടര്‍ച്ചയായാണ് രജിസ്ട്രാറെ വി.സി സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
