വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും നടപ്പിലാക്കണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

OCTOBER 8, 2025, 11:37 AM

തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്ക് മരുന്നും ഡോക്ടർമാരുടെ സേവനവും സൗജന്യമായി നൽകുന്ന സാമൂഹിക സുരക്ഷാ മിഷന്റെ ആരോഗ്യസുരക്ഷാ പദ്ധതിയായ വയോമിത്രം  എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കണമെന്ന ആവശ്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്.

സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി എന്നിവർ വിഷയം പരിശോധിച്ച് നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം കോർപ്പറേഷനിലെ 48 വാർഡുകളിൽകൂടി പദ്ധതി നടപ്പിലാക്കണമെന്ന് പരാതിക്കാരനായ സംസ്ഥാന വയോജന കൗൺസിൽ അംഗം എം. വിജയകുമാർ പൂജപ്പുര സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.വയോജന നയത്തിൽ മുതിർന്നവരായി കണക്കാക്കിയിരിക്കുന്നത് 60 വയസിന് മുകളിലുള്ളവരെയാണ്.

vachakam
vachakam
vachakam

എന്നാൽ വയോമിത്രം പദ്ധതിയിൽ ഇത് 65 വയസാണെന്നും 60 വയസിന് മുകളിലുള്ളവർക്ക് വയോമിത്രത്തിന്റെ സേവനം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വയോമിത്രം പദ്ധതി നിലവിൽ നടപ്പാക്കിയിരിക്കുന്നത് തിരുവനന്തപുരത്തെ 52 വാർഡുകളിലും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലുമാണ്. 

സൗജന്യമായി മരുന്നുകളും ഡോക്ടറുടെ സേവനവും ലഭിക്കുന്ന പദ്ധതിയിൽ സൗജന്യമായി ആംബുലൻസ് സർവീസും നൽകുന്നുണ്ട്.  പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കിയാൽ സാധാരണക്കാരായ മുതിർന്ന പൗരൻമാർക്ക് ആശ്വാസമാവുമെന്നും പരാതിയിൽ പറയുന്നു .


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam