തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു. നേപ്പാള്‍ സ്വദേശി രാംകുമാർ ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.
ഇന്ന് വൈകുന്നേരം നാലുമണിയോടെ വർക്കല കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു പ്രതി കുഴഞ്ഞുവീണത്. ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നേപ്പാള്‍ സ്വദേശി ആയ വീട്ടുവേലക്കാരിയുടെ സഹായത്തോടെ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ കേസില്‍ രാം കുമാറും ജനക് ഷായും ബുധനാഴ്‍ചയാണ് അറസ്റ്റിലായത്.
വീടിനോട് ചേര്‍ന്നുള്ള കമ്ബിവേലിയില്‍ കുരുങ്ങി അവശനായ നിലയില്‍ രാം കുമാറിനെ നാട്ടുകാരാണ് പോലീസിന് കൈമാറിയത്.വീട്ടുജോലിക്കാരിയുടെ സഹായത്തോടെ രാംകുമാറും സംഘവും ചൊവാഴ്ച രാത്രിയാണ് മോഷണം നടത്തിയത്.
ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു താമസിച്ചിരുന്നത്. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്