കൊച്ചി: വാട്ടർ മെട്രോയ്ക്കു വേണ്ടി നിർമിച്ച ബോട്ടുകൾ അയോധ്യയിലും വാരാണസിയിലും സർവീസ് നടത്താൻ കൊണ്ടുപോയെന്ന് ആക്ഷേപം. പ്രമുഖ വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊച്ചി വാട്ടർ മെട്രോ ബോട്ടുകളുടെ അതേ പ്ലാറ്റ് ഫോം തന്നെയാണു ഉത്തർപ്രദേശിലേക്കു കൊണ്ടുപോയ ബോട്ടുകൾക്കും ഉള്ളത്. അതാണു സംശയത്തിനു കാരണം.
ഉത്തർപ്രദേശിൽ 15 ജെട്ടികളെ ബന്ധിപ്പിച്ച് ഉൾനാടൻ ജലഗതാഗത അതോറിറ്റി വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോയാണിത്. എന്നാൽ അതിനുവേണ്ടി കൊച്ചിയിൽ നിന്നു 2 ബോട്ടുകൾ കൊണ്ടുപോയതാണു വിവാദമായത്.
കൊച്ചി വാട്ടർ മെട്രോ ബോട്ടുകൾ 100 പേർക്കു യാത്രചെയ്യാവുന്നതും ഉത്തർപ്രദേശിൽ നൽകിയത് 50 പേർക്കു യാത്ര ചെയ്യാവുന്നതുമാണെന്നു കപ്പൽശാല അധികൃതർ വിശദീകരിച്ചു.
ഉൾനാടൻ ജലഗതാഗത അതോറിറ്റി 8 ബോട്ടുകൾ നിർമിക്കാൻ കരാർ നൽകിയതിൽ 2 എണ്ണമാണു കൊച്ചി കപ്പൽശാലയിൽ നിർമിച്ചതെന്നു കപ്പൽശാല അധികൃതർ വിശദീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്