തൃശൂർ: വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ ഉച്ചഭക്ഷണത്തിന് നൽകിയ ചോറിനൊപ്പമുള്ള പരിപ്പ്‌കറിയിൽ പുഴുക്കളെ കണ്ടെന്ന് പരാതി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ ഈ മാസം രണ്ടിനാണ് സംഭവം ഉണ്ടായത്.
മംഗളൂരു സ്വദേശിനി സൗമിനി തൃശൂരിൽ നിന്നും മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം ആണ് ട്രെയിനിൽ കയറിയത്. ഇവർക്ക് ചോറിനൊപ്പം നൽകിയ പരിപ്പ് കറിയിലാണ് പുഴുവിനെ കണ്ടത്. മറ്റ് യാത്രക്കാർക്ക് നൽകിയ ഭക്ഷണപ്പൊതിയിലും പുഴുക്കളുണ്ടായിരുന്നു എന്നാണ് സൗമിനി വ്യക്തമാക്കുന്നത്. ഉടൻ ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാരോട് വിവരം പറഞ്ഞു. ഐആർസിടിസിയി പരാതിപ്പെട്ടതോടെ പണം തിരികെ ലഭിച്ചു. സംഭവത്തിൽ തുടർനടപടി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു എന്നാണ് യുവതി വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
