തിരുവനന്തപുരം: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ചു. വർക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് അപകടം നടന്നത്.
ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു.
അപകടത്തിനുശേഷം സിബി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിൻ ഓട്ടോറിക്ഷ ട്രാക്കിൽനിന്ന് മാറ്റിയതിനു ശേഷമാണ് യാത്ര തുടർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
