ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു ന്യായീകരണവുമില്ല; ഗുരുതര വീഴ്ചയെന്ന് മന്ത്രി വീണാ ജോർജ്, പ്രത്യേക സംഘം അന്വേഷിക്കും

FEBRUARY 19, 2026, 8:55 PM

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.

വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രാഥമിക റിപ്പോർട്ട് തേടിയതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ലെന്നും സർക്കാർ ഉഷയ്‌ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മറ്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ശസ്ത്രക്രിയ നടത്തിയെന്ന് പറയപ്പെടുന്ന ഡോക്ടർ അഞ്ച് വർഷം മുൻപ് വിരമിച്ചയാളാണെന്നാണ് വിവരം. 

vachakam
vachakam
vachakam

ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നോ എന്ന കാര്യം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും മെഡിക്കൽ കോളേജ് ഡോക്ടർമാർ പുറത്ത് പ്രാക്ടീസ് ചെയ്യാൻ പാടില്ലെന്നത് കർശന നിയമമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

2021 മെയ് 10നാണ് അവരെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പന്ത്രണ്ടിന് ശസ്ത്രക്രിയ നടത്തി. മൂന്നര കിലോ ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. പതിനഞ്ചിന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്ക് 23 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തന്നെ ഒരു സര്‍ജറി നടത്തിയിരുന്നു.

ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കും. ഹര്‍ഷിനയുടെ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തീരുമാനം എടുക്കും. പ്രാഥമികമായി ഒരു തുക നല്‍കുകയാണ് ചെയ്യുക. ബാക്കി കേസിന് ശേഷമായിരിക്കും നല്‍കുക. ഉഷയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam