തിരുവനന്തപുരം: ത്രീ ടയർ സുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായെന്ന ആരോപണത്തിൽ ദേവസ്വം ബോർഡ് ഇടപെടൽ പരിഗണനയിൽ. ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം ലഭിച്ചതിന് ശേഷം തുടർനടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ക്ഷേത്രത്തിൽ നിലവിൽ ദേവസ്വം ബോർഡിന് നേരിട്ടുള്ള നിയന്ത്രണം ഇല്ലെന്നും, എന്നാൽ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ എന്ത് നടപടി വേണമെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം നടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
