കോഴിക്കോട്: അധ്യാപക പരിശീലനത്തിനിടെ ഗർഭിണിയായ സഹപ്രവർത്തകയ്ക്കായി വളകാപ്പ് ചടങ്ങ് നടത്തിയതിൽ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്.
പരിപാടിയുടെ വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് സംസ്ഥാന പ്രൊജക്ട് ഓഫീസർ ബിപിഒയിൽ നിന്നും വിശദീകരണം തേടിയത്.
കോഴിക്കോട് കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. പരിപാടിക്ക് വന്ന എൽപി വിഭാഗം അധ്യാപകരാണ് വളകാപ്പ് ചടങ്ങ് നടത്തിയത് എന്നാണ് വിവരം.
മെയ് 13 മുതൽ 17 വരെ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു പരിപാടി. എന്നാൽ പരിശീലന പരിപാടി പൂർത്തിയാക്കിയ ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു.
ബിആർസി അധികൃതർ അറിയാതൊണ് അധ്യാപകർ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.അബ്ദുൾ ഹക്കീം പറഞ്ഞതായാണ് റിപ്പോർട്ടുകൾ. അധ്യാപക പരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികൾ പൂർണമായി ഒഴിവാക്കാൻ കർശന നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്