വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

SEPTEMBER 2, 2025, 11:43 PM

പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 

ആർഎസ്എസ് ശാഖകളിൽ പാടുന്ന ഗണഗീതത്തിൽ ഉൾപ്പെടുന്ന ‘പരമപവിത്രമതാമീ മണ്ണിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ആറു പെൺകുട്ടികൾ ചേർന്ന് പാടിയത്.

മലപ്പുറം ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്. ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 

vachakam
vachakam
vachakam

ദൃശ്യം പ്രചരിച്ചതോടെ വിവാദമായി. ഗണഗീതം കുട്ടികളെ കൊണ്ട് പാടിപ്പിച്ചതാണ് എന്ന് ആരോപിച്ച് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഗാനം കുട്ടികൾ തനിയെ പഠിച്ചതാണെന്നും മത്സരപരിപാടി അല്ലാത്തതുകൊണ്ട് സ്ക്രീനിങ് നടന്നിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

വീഴ്ച പറ്റിയതാണന്നും അധ്യാപകനെതിരെ നടപടി എടുത്തെന്നും സ്കൂൾ അധികൃതർ നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ പരിശോധിക്കാതെ കുട്ടികൾക്ക് ഗാനം അവതരിപ്പിക്കാൻ അനുമതി നൽകിയത് ജാഗ്രത കുറവാണെന്നും നടപടി സ്വീകരിച്ചുവെന്നും പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam