'ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം'; കർണാടകയിലെ നേതൃമാറ്റം ചൂണ്ടിക്കാട്ടി പരിഹാസവുമായി വി. ശിവൻകുട്ടി

MAY 28, 2026, 5:28 AM

തിരുവനന്തപുരം: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്കിലാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്. “കർണാടകയിൽ ഡി.കെ.... ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും” എന്നായിരുന്നു വി. ശിവൻകുട്ടിയുടെ പോസ്റ്റ്.

കർണാടകയിലെ മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. കേരളത്തിലും സമാനമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാകാമെന്ന സൂചനയായാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.

കർണാടകയിൽ കോൺഗ്രസിനുള്ളിലെ നീണ്ടുനിന്ന അധികാര തർക്കങ്ങൾക്കൊടുവിൽ ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. രണ്ടര വർഷം വീതം അധികാരം പങ്കിടുന്ന കരാർ ഉണ്ടായിരുന്നുവെന്ന കാര്യവും മുമ്പ് ചർച്ചയായിരുന്നു.

vachakam
vachakam
vachakam

പാർട്ടിയിലെ ആഭ്യന്തര ചർച്ചകൾ, ഡൽഹി തലത്തിലുള്ള കൂടിക്കാഴ്ചകൾ, നേതൃനിർണയത്തിലെ അനിശ്ചിതത്വം എന്നിവയ്ക്ക് പിന്നാലെയാണ് നിലവിലെ തീരുമാനം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam