തിരുവനന്തപുരം: അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. അത് രണ്ടും രാഹുലിന് ഇല്ലെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയാണിത്. പൊതുസമൂഹത്തോടുള്ള കോൺഗ്രസിന്റെ നിലപാട് ഇതാണോ എന്നത് ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളിലും വി ശിവൻകുട്ടി പ്രതികരിച്ചു.
ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാകുന്നത്. കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുകയാണ്.
ഓരോരുത്തരുടെ സംസ്‌കാരം അനുസരിച്ചാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. ഷാഫിയും സുധാകരനും രാഹുലുനെ പരസ്യമായി പിന്തുണയ്ക്കുന്നതിലൂടെ സ്ത്രീ സമൂഹത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
