തിരുവനന്തപുരം: ഭീകരവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും മാർക്സിസ്റ്റ് പാർട്ടി പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.
കൈവെട്ടുകേസില്‍ 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം ഒന്നാം പ്രതി സവാദ് അറസ്റ്റിലായതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമായി മാറാൻ പോവുകയാണ്. മാർക്സിസ്റ്റ് പാർട്ടികളുടെ ഇടപെടൽ പലതവണ കണ്ടു. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതി 13 വർഷം മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത് അയാളുടെ മിടുക്കല്ലെന്നും മുരളീധരൻ പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയാണ് മട്ടന്നൂർ.
കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാക്കാൻ ഈ സംഭവം വഴിയൊരുക്കുമോ എന്ന് കേരളത്തിലെ ജനങ്ങൾ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്