കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യ കണ്ണി അറസ്റ്റിൽ. കൊല്ലം മങ്ങാട് സ്വദേശിനി ഹരിത (27) ആണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം മൂന്നായി. കൊല്ലം നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരാൾ കൂടി അറസ്റ്റിലായത്.
ഇന്നലെ കൊല്ലം വെസ്റ്റ് പൊലീസാണ് ഹരിതയെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒമാനിൽ കഴിഞ്ഞ് എംഡിഎംഎ കച്ചവടത്തിന്‍റെ മുഖ്യ ഏജന്‍റായി പ്രവർത്തിക്കുകയായിരുന്നു ഹരിതയെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസം 24നാണ് വിപണിയിൽ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനെ കൊല്ലം സിറ്റി ഡാൻസാഫും കൊല്ലം വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
അഖിലിനെ ചോദ്യം ചെയ്തതിൽ കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണത്തിന്‍റെ മുഖ്യ ശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ കൊല്ലം എസിപി എസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
