കൊച്ചി: താരസംഘടനയായ അമ്മയുടെ നിലവിലെ നേതൃത്വം രാജിവയ്ക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് നടി ഉഷ ഹസീന രംഗത്ത്. സംഘടനയ്ക്കും സിനിമ മേഖലയ്ക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് ഉഷ ആരോപിച്ചു.
“വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണസമിതിയിലുള്ളവർ ചിന്തിക്കുന്നത്. ‘ഞാനാണോ നീയാണോ വലുത്’ എന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നത്. സ്ത്രീകൾ വീണ്ടും ഭരണസമിതിയിൽ വരാതിരിക്കാൻ പുറത്തുനിന്ന് പ്ലാൻ ചെയ്യുന്നുണ്ടോ എന്ന സംശയമുണ്ട്,” എന്നാണ് ഉഷയുടെ ആരോപണം.
അൻസിബ ഹസൻ സംഘടനയിൽ ഒറ്റപ്പെട്ടിരുന്നുവെന്നും പലതവണ കരഞ്ഞിരുന്നുവെന്നും ഉഷ പറഞ്ഞു. “അൻസിബ പലതവണ രാജിവെയ്ക്കാൻ ഒരുങ്ങിയിരുന്നു. അവളെ പുകച്ചു പുറത്താക്കണമെന്ന ലക്ഷ്യമാണ് ചിലർക്കുണ്ടായിരുന്നത്. പിന്നീട് അൻസിബ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നുവരെ ഞങ്ങൾ ഭയപ്പെട്ടു,” ഉഷ കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ നേതൃത്വം തുടരുകയാണെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പുമായി പൊന്നമ്മ ബാബുയും രംഗത്തെത്തി. പ്രസിഡന്റിനും സെക്രട്ടറിക്കും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളാണ് സംഘടനയെ പ്രതിസന്ധിയിലാക്കിയതെന്ന് അവർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
