‘വിവിധ വിഷയങ്ങളിൽ അടിയന്തിര പരിഹാരം വേണം’; വാട്ടർ അതോറിറ്റി ജീവനക്കാരുടെ പഞ്ചദിന റിലേ നിരാഹാര സമരം തുടരുന്നു

OCTOBER 9, 2025, 11:52 AM

വാട്ടർ അതോറിറ്റി ജീവനക്കാരുടെ പഞ്ചദിന റിലേ നിരാഹാര സമരം തുടരുന്നു.കേന്ദ്ര കാര്യാലയമായ തിരുവനന്തപുരം വെള്ളയമ്പലത്തെ ജലഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് ജീവനക്കാർ രാപ്പകൽ നിരാഹാരമിരിക്കുന്നത്.

വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ വിവിധ വിഷയങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടാണ് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ 5 ദിവസത്തെ റിലേ നിരാഹാര സമരം നടത്തുന്നത്.

കോഴിക്കോട് മലാപ്പറമ്പ് സർക്കിൾ ഓഫീസ് പരിസരത്ത് സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പികെ മുകുന്ദൻ ഉദ്ഘാടനം ചെയ്ത സമരം പുരോഗമിക്കുകയാണ്. രണ്ടാം ദിവസം എൽഐസി എംപ്ലോയീസ് ഓർഗനൈസേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പി പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ, സർവ്വീസ് സംഘടനാ നേതാക്കളും വർഗ്ഗ ബഹുജന സംഘടനാ നേതാക്കളും സമരത്തെ അഭിവാദ്യം ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam