തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതൽ സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ചചെയ്യും.
റോജി എം. ജോണ്‍ എം.എൽ.എയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഇങ്ങനൊരു അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പതിനഞ്ചാം നിയമസഭയുടെ ഏഴാമത്തെ ചർച്ചയാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പിരിവാണ് രണ്ട് വർഷമായി സംസ്ഥാനം നടത്തിയതെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ വ്യക്തമാക്കിയത്.
കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുള്ളതിന്റെ 50% എങ്കിലും കിട്ടിയാൽ ഇപ്പോഴുള്ള ട്രഷറി നിയന്ത്രണം പിൻവലിക്കുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്