കൊച്ചി : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ റിബേറ്റ് മേളയ്ക്ക് ഇന്ന് (നവംബര്‍ 1) തുടക്കമാകും.
നവംബര്‍ അഞ്ച് വരെ നടക്കുന്ന മേളയില്‍, ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ റിബേറ്റ് ലഭ്യമാകും.
കോട്ട മൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍ , തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറുമുകളിലും , മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും പ്രത്യേക മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മേളയോടനുബന്ധിച്ച് എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും, ഒപ്പം ഉന്ന കിടക്കകള്‍, തേന്‍, മറ്റ് ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2534392
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
