തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുമായി സിപിഐ. സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് പുറത്തു വരുന്ന വിവരം.
അതേസമയം സെക്രട്ടറിയേറ്റ് യോഗത്തിൽ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാർ നിലപാട് അറിയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രണ്ട് തവണ ചർച്ച ചെയ്തിട്ട് മാറ്റി വെച്ചതാണ് പിഎം ശ്രീ പദ്ധതി. പാർട്ടിക്ക് തീരുമാനം എടുക്കാമെന്നും അതുമായി മുന്നോട്ട് പോകുമെന്നും മന്ത്രിമാർ പറഞ്ഞു.
കടുത്ത തീരുമാനവും നിലപാടും വേണമെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുവികാരം. സെക്രട്ടേറിയറ്റ് യോഗത്തിനിടെ എംവി ഗോവിന്ദൻ ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചു. കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. നേതൃത്വം എടുക്കുന്ന എന്ത് നിലപാട് അംഗീകരിക്കും. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
