തൃശൂര്‍ : പിഎം ശ്രീ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.വൈകിയാണെങ്കില്ലും സംസ്ഥാന സര്‍ക്കാര്‍ പി.എം.ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും കുത്തിതിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും അവര്‍ക്ക് ഗുണം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അൻപത് വർഷങ്ങൾക്ക് മുൻപ് നിർമിച്ച സ്കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടതെന്നും നമ്മുടെ കൊച്ചുമക്കളെ അയകേണ്ടയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐ ഉയർത്തുന്ന വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ സിപിഐക്ക് അവരുടെ അവകാശമുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സിപിഎമ്മിനും അവരുടെ അവകാശം, കോണ്‍ഗ്രസിന് അവരുടെ അവകാശം, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും അവരുടേതായ അവകാശം. എന്നാൽ, ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വീഴാതെ ഇരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
