ഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചു.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചത്. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു.
പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
