സംസ്ഥാനത്ത് മഴ കനക്കുന്നു; കൊടുങ്ങല്ലൂരിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

JUNE 5, 2026, 1:17 AM

തൃശൂര്‍: കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്.

ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് ദാരുണമായ അപകടം നടന്നത്.റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയിൽ പെട്ട മണിക്ഠൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

മലപ്പുറം പള്ളിക്കബസാറിലും മരങ്ങൾ റോഡിലേക്ക് വീണു.ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കും നിർത്തിയിട്ട ബൈക്കുകൾക്ക് മുകളിലേക്കുമാണ് മരങ്ങൾ വീണത്.സംഭവത്തിൽ കാറിനും നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു.

vachakam
vachakam
vachakam

അതേസമയം, കോഴിക്കോട്ട് ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി.മിഠായിത്തെരുവിലെ രണ്ട് കെട്ടിടങ്ങളുടെ ഷീറ്റുകളാണ് പറന്നുപോയത്.ഷീറ്റ് പറന്ന് വീണത് മറ്റ് കെട്ടിടങ്ങൾക്ക് മുകളിലേക്ക് ആയതിനാൽ ആർക്കും പരിക്കില്ല.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam