'ഇസ്ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതരമതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചുവരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്ലിംകൾ വർജിക്കണം; നിലവിളക്ക് വിവാദത്തില്‍ പ്രതികരണവുമായി സമസ്ത

JUNE 5, 2026, 12:48 AM

കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ പ്രതികരണവുമായി സമസ്ത.തെഹ്‌ലിയ നിലവിളക്ക് കത്തിച്ചതും, മന്ത്രി ഷംസുദ്ധീൻ കത്തിക്കാതെ മാറി നിന്നതിലുമാണ് പ്രതികരണം.

ഇസ്ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതരമതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചുവരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്ലിംകൾ വർജിക്കണമെന്ന് സമസ്ത മുശാവറ ആവശ്യപ്പെട്ടു. 

വിശ്വാസങ്ങൾ ഉൾക്കൊള്ളാതെ അമുസ്ലിംകളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അതു ചെയ്തതെങ്കിൽ ആ പ്രവൃത്തി മതപരമായി നിഷിദ്ധവും കുറ്റകരവുമാണ്. എന്നാൽ ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തു കയാണെങ്കിൽ അതിൽ തെറ്റില്ലെന്നും സമസ്ത വിശദീകരിച്ചു.നിലവിൽ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചർച്ചയിലാണ് പ്രതികരണവുമായി സമസ്ത രംഗത്തുവന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam